കെ.എസ്.യുവിന്റെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം.

തിരുവനന്തപുരം: കെ.എസ്.യുവിന്റെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം. പോലീസും കെ.എസ്.യു പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു.

പ്രവർത്തകരും പോലീസും ഏറ്റുമുട്ടി. പോലീസ് ലാത്തിവീശി. പെൺകുട്ടികൾ അടക്കം നിരവധിപേർക്ക് പരിക്ക്. കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡണ്ട് സ്നേഹയ്ക്ക് തലയ്ക്ക് പരിക്ക്. സെക്രട്ടറിയേറ്റ് മതിൽ ചാടി കടക്കാൻ പ്രവർത്തകർ ശ്രമിച്ചു. സമരക്കാർക്ക് നേരെ പോലീസ് ലാത്തിച്ചാർജ് നടത്തി. പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. പോലീസ് രണ്ടുതവണ ലാത്തിച്ചാർജ് നടത്തി. പോലീസുമായി പ്രവർത്തകർ ഉന്തും തള്ളുമുണ്ടായി. തുടർന്ന് പ്രവർത്തകർ റോഡ് ഉപരോധിച്ചു. തുടർന്ന് വീണ്ടും പോലീസ് ലാത്തി വീശി.

മാർച്ചിൽ പൊലീസിന് നേരെയും ആക്രമണമുണ്ടായി.പ്രവർത്തകർ കല്ലും വടിയും ഉപയോഗിച്ച് പോലീസിനേ നേരിടുകയായിരുന്നു.

പോലീസിലെ ശിവരഞ്ജിത്തുമാരാണ് ആക്രമണം നടത്തിയതെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡൻറ് കെഎം അഭിജിത് പറഞ്ഞു. നെയിംബോർഡ് മാറ്റിയവരാണ് സമരക്കാരെ മർദ്ദിച്ചതെന്നും അഭിജിത്ത് പറഞ്ഞു.