കെ.എസ്.യു കണ്ണൂർ എസ്.എൻ കോളേജ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂരിലെ തെരുവോരങ്ങളിൽ കഴിയുന്നവർക്ക് പൊതിച്ചോർ വിതരണം ചെയ്തു.

കണ്ണൂർ : കെ.എസ്.യു കണ്ണൂർ എസ്.എൻ കോളേജ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ നഗരത്തിൽ കഴിയുന്നവർക്ക് പൊതിച്ചോർ വിതരണം ചെയ്തു.

പാഥേയം എന്ന പദ്ധതിയുടെ ഭാഗമായി വർഷങ്ങളായി കണ്ണൂരിന്റെ തെരുവോരങ്ങളിൽ കഴിയുന്നവരുടെ മുന്നിലേക്ക് എല്ലാ വെള്ളിയായ്ച ദിവസങ്ങളിലും പൊതിച്ചോറുകളുമായി എസ്.എൻ കോളേജിലെ കെ.എസ്.യു പ്രവർത്തകർ കടന്നുചെല്ലാറുണ്ട്. കോവിഡിന് ശേഷം ആയിരത്തോളം പൊതിച്ചോറുകളാണ് പൂർണ്ണമായും ക്യാമ്പസ്സിലെ വിദ്യാർത്ഥികളിൽ നിന്നും ശേഖരിച്ച് കണ്ണൂർ നഗരത്തിൽ വിതരണം ചെയ്തത്. യൂണിറ്റ് പ്രസിഡന്റ്‌ ആലേഖ് കാടാച്ചിറ, കാവ്യ കെ, സായന്ത് പി.കെ, അഭിജിത്ത് ജയസൂര്യൻ, നിഷ്‌ന കെ.പി, അലോക് കെ.കെ, റിസ്വാൻ സി.എച്ച്, കാളിദാസ്, രഞ്ജിത്ത്, പ്രകീർത്ത് പി എന്നിവരുടെ നേതൃത്വത്തിലാണ് പൊതിച്ചോർ വിതരണം നടത്തിയത്.