കെ.എസ്.യു നേതാവിനെതിരെ വ്യാജവാർത്ത, പോലീസിൽ പരാതി നൽകി

തോട്ടട : കണ്ണൂർ ശ്രീ നാരായണ കോളേജിലെ അക്രമ സംഭവവുമായി ബന്ധപ്പെട്ട് കെ.എസ്.യു നേതാവിന് നേരെ സാമൂഹ്യ മാധ്യമങ്ങളിലും മറ്റുമായി അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വ്യാജപ്രചാരണം നടത്തിയ എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കണ്ണൂർ ടൗൺ പോലീസിൽ പരാതി നൽകി. എഫ്.ഐ.ആർ ൽ പേര് പരാമർശിക്കാത്ത രണ്ടാം വർഷ ഇക്കണോമിക്സ് വിദ്യാർത്ഥിയായ സായന്ത് പി.കെ കേസിലെ പ്രതിയാണെന്ന തരത്തിൽ ദേശാഭിമാനി പത്രത്തിൽ ഉൾപ്പെടെ വാർത്ത നൽകിയ സംഭവത്തിലും, പ്രചരിപ്പിച്ച എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ യുമാണ് കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.