കെ- ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന

തലശ്ശേരി വിദ്യാഭ്യാസ ജില്ലാ പരിധിയിലെ പരീക്ഷാ കേന്ദ്രങ്ങളായ ബി ഇ എം പി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ഗവ.ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ഗവ.ബ്രണ്ണന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ മെയ് മാസം നടന്ന കെ -ടെറ്റ് പരീക്ഷ വിജയിച്ചവരുടെ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് പരിശോധന നവംബര്‍ 10 മുതല്‍ തലശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടത്തും.
നവംബര്‍ 10 – രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെ കാറ്റഗറി ഒന്ന് രജിസ്റ്റര്‍ നമ്പര്‍ 501662 മുതല്‍ 501799 വരെ, ഉച്ചക്ക് രണ്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ രജിസ്റ്റര്‍ നമ്പര്‍ 501800 മുതല്‍ 501974 വരെ.
11ന് – രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെ കാറ്റഗറി ഒന്ന് രജിസ്റ്റര്‍ നമ്പര്‍ 501975 മുതല്‍ 502060 വരെ, ഉച്ചക്ക് രണ്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ രജിസ്റ്റര്‍ നമ്പര്‍ 502061 മുതല്‍ 502150 വരെ.
12ന് – രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെ കാറ്റഗറി രണ്ട് രജിസ്റ്റര്‍ നമ്പര്‍ 601260 മുതല്‍ 601440 വരെ, ഉച്ചക്ക് രണ്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ രജിസ്റ്റര്‍ നമ്പര്‍ 601441 മുതല്‍ 601583 വരെ.
15ന് രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെ – കാറ്റഗറി മൂന്ന്് രജിസ്റ്റര്‍ നമ്പര്‍ 702552 മുതല്‍ 702781 വരെ, ഉച്ചക്ക് രണ്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ – രജിസ്റ്റര്‍ നമ്പര്‍ 702786 മുതല്‍ 702951 വരെ.
16ന് രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെ – കാറ്റഗറി മൂന്ന്് രജിസ്റ്റര്‍ നമ്പര്‍ 702952 മുതല്‍ 703106 വരെ, ഉച്ചക്ക് രണ്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ – രജിസ്റ്റര്‍ നമ്പര്‍ 703107 മുതല്‍ 703172 വരെ.
17ന് രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെ – കാറ്റഗറി നാല് രജിസ്റ്റര്‍ നമ്പര്‍ 800922 മുതല്‍ 801013 വരെ, ഉച്ചക്ക് രണ്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ – രജിസ്റ്റര്‍ നമ്പര്‍ 801019 മുതല്‍ 801122 വരെ.
മുന്‍ വര്‍ഷങ്ങളിലെ കെ ടെറ്റ് പരീക്ഷ വിജയിച്ചവര്‍ക്കും ബന്ധപ്പെട്ട കാറ്റഗറികള്‍ക്ക് അനുവദിക്കപ്പെട്ട ദിവസങ്ങളില്‍ സര്‍ട്ടിഫിക്കറ്റ് പരിശോധനക്ക് ഹാജരാകാവുന്നതാണ്. അസ്സല്‍ കെ -ടെറ്റ് ഹാള്‍ടിക്കറ്റ്, മാര്‍ക്ക് ലിസ്റ്റിന്റെ പ്രിന്റൗട്ട്, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, അനുബന്ധ മാര്‍ക്ക് ലിസ്റ്റുകള്‍ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം പരിശോധനക്ക് ഹാജരാകണം. മാര്‍ക്കില്‍ ഇളവുണ്ടായിരുന്ന വിഭാഗത്തില്‍പ്പെട്ടവര്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ കൂടി ഹാജരാക്കണം. ഫോണ്‍: 0490 2320182.