കെ – ഫോൺ: ഏഴ് ജില്ലകളിൽ ആയിരം കണക്ഷൻ പൂർത്തിയായി

കൊച്ചി: കെ-ഫോണിന്റെ ആദ്യ ഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായെന്നും ഏഴ് ജില്ലകളിലായി ആയിരം സര്‍ക്കാര്‍ സ്ഥാപനങ്ങളിലാണ് കണക്ടിവിറ്റി പൂര്‍ത്തിയായതെന്ന് ഐ ടി സെക്രട്ടറി മുഹമ്മദ് വൈ സഫീറുള്ള കെ ഫോണ്‍ വിശദീകരണ യോഗത്തില്‍ അറിയിച്ചു.

തിരുവനന്തപുരം, ആലപ്പുഴ ,പത്തനംതിട്ട, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് കണക്ടിവിറ്റി ആദ്യഘട്ടത്തില്‍ പൂര്‍ത്തീകരിക്കുന്നത്. കേരളത്തിലുടനീളമുള്ള 5700 നടുത്ത് സര്‍ക്കാര്‍ ഓഫീസുകളില്‍ കണക്റ്റിവിറ്റി ഉടന്‍ പൂര്‍ത്തീകരിക്കും. 110 /120 /400 കെവി ഇലക്ട്രിക്കല്‍ ടവറുകള്‍ വഴി 2900 കെഎംഒപിജിഡബ്ല്യു കേബിളിടാന്‍ ഉള്ളതില്‍ 360 കിലോമീറ്റര്‍ കേബിള്‍ പൂര്‍ത്തീകരിച്ചതായും ഐ ടി സെക്രട്ടറി അറിയിച്ചു.