കെ വി തോമസിനെതിരെ നടപടി ആവശ്യപ്പെട്ട് കെ സുധാകരന് സോണിയ ഗാന്ധിക്ക് കത്ത് നൽകി

സിപിഐഎം സെമിനാറില്‍ പങ്കെടുത്ത കെ വി തോമസിനെതിരെ നടപടി ആവശ്യപ്പെട്ട് കെപിസിസി. കെ സുധാകരന്‍ കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിക്ക് കത്ത് നൽകി. കെ വി തോമസിൻ്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര അച്ചടക്ക ലംഘനമാണ്. കർശന നടപടിയെടുക്കണമെന്നും കെ സുധാകരൻ കത്തിൽ ആവശ്യപ്പെട്ടു.

പാർട്ടി വിലക്ക് ലംഘിച്ചാണ് കെ വി തോമസ് സിപിഐഎം സെമിനാറില്‍ പങ്കെടുത്തത്. ഇത് ആസൂത്രിത നീക്കത്തിന് ഭാഗമാണെന്നും സുധാകരൻ കത്തിൽ ആരോപിക്കുന്നു.