കെ സേഫ് – മൊബൈല്‍ ആപ്ലിക്കേഷന്‍ ഉദ്ഘാടനം ചെയ്തു

കൊവിഡ് പ്രതിരോധ പ്രവര്‍ത്തങ്ങളുടെ ഭാഗമായി ജില്ലാ പഞ്ചായത്ത് കണ്ണൂര്‍ സര്‍വ്വകലാശാലയുടെ സഹകരണത്തോടെ നിര്‍മ്മിച്ച മൊബൈല്‍ ആപ്ലിക്കേഷന്റെ (കെ സേഫ്) ഉദ്ഘാടനം ഡോ.വി ശിവദാസന്‍ എം പി നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.ഗോപിനാഥ് രവീന്ദ്രന്‍ മുഖ്യാതിഥിയായി


മൊബൈല്‍ ആപ്ലിക്കേഷനെ കുറിച്ച് കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫ.ഡോ.എന്‍ എസ് ശ്രീകാന്ത് വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ.ബിനോയ് കര്യന്‍, സ്ഥിരം സമിതി അംഗങ്ങളായ വി കെ സുരേഷ് ബാബു, യു പി ശോഭ, അഡ്വ.കെ കെ രത്‌ന കുമാരി, അഡ്വ.ടി സരള, അംഗങ്ങളായ സി പി ഷിജു, എന്‍ പി ശ്രീധരന്‍, ചന്ദ്രന്‍ കല്ലാട്ട്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന്‍, സര്‍വകലാശാല ഐ ടി ഡയറക്ടര്‍ ആര്‍ കെ സുനില്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.