കെ സ്വിഫ്റ്റ് അപകടം:ഡ്രൈവര്‍മാരെ പിരിച്ചുവിട്ടു
തിരുവനന്തപുരം:കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസുകളുടെ കന്നി സര്‍വീസിനിടെ അപകടത്തില്‍പ്പെട്ടത് ഡ്രൈവര്‍മാരുടെ പിഴവെന്ന് പ്രാഥമിക കണ്ടെത്തല്‍.ഇതിന്റെ അടിസ്ഥാനത്തില്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ടു. സര്‍വ്വീസുകള്‍ ഫ്‌ലാഗ് ഓഫ് ചെയ്ത് 24 മണിയ്ക്കൂറിനകമാണ് ഈ രണ്ട് അപകടങ്ങളും നടന്നത്.
ഇന്റേണല്‍ കമ്മിറ്റി നടത്തിയ അന്വേഷണത്തില്‍ അപകടം സംഭവച്ചതില്‍ ഡ്രൈവര്‍മാരുടെ ഭാഗത്തുണ്ടായ വീഴ്ച ചെറുതല്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നടപടിയെന്ന് കെഎസ്‌ആര്‍ടിസി അറിയിച്ചു.