കെ.​എം.​ഷാ​ജി വി​ജി​ല​ന്‍​സി​ന് മു​ന്നി​ല്‍ ഹാ​ജ​രാ​യി

കോഴിക്കോട്: മുസ്ലീം ലീഗ് നേതാവ് കെ.എം. ഷാജി എം.എൽ.എ. രേഖകൾ സമർപ്പിക്കാനായി വിജിലൻസിന് മുന്നിൽ ഹാജരായി. ഇന്ന് രാവിലയോടെയാണ് കോഴിക്കോട് തൊണ്ടയാടുള്ള വിജിലൻസ് ആൻഡ് ആൻഡ് കറപ്ഷൻ ബ്യൂറോ ഓഫീസിൽ ഹാജരായത്.

വിജിലൻസ് റെയ്ഡിൽ പിടിച്ചെടുത്ത അരക്കോടിയോളം രൂപയുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച വിജിലൻസ് ഷാജിയെ അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. തുടർന്ന് കൂടുതൽ രേഖകൾ ഹാജരാക്കാൻ സമയം അനുവദിക്കണം എന്നായിരുന്നു അന്ന് ഷാജി ആവശ്യപ്പെട്ടത്. ഈ രേഖകളുമായാണ് ഇന്ന് ഷാജി ഹാജരായതെന്നാണ് അറിയുന്നത്.