കേന്ദ്രത്തിന്റെ കാർഷിക നിയമങ്ങൾക്കെതിരെ കേരളം സുപ്രീം കോടതിയിലേക്ക്

തൃശൂർ: കേന്ദ്രത്തിന്റെ കാർഷിക നിയമങ്ങൾക്കെതിരെ കേരളം സുപ്രീം കോടതിയിലേക്ക്. കാർഷികനിയമങ്ങൾ കേരളം സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കൃഷി മന്ത്രി വിഎസ് സുനിൽകുമാർ പ്രതികരിച്ചു.

നിയമങ്ങൾ ഒരു കാരണവശാലും കേരളത്തിൽ നടപ്പിലാക്കില്ല. ഈ ആഴ്ച തന്നെ സുപ്രീംകോടതിയെ സമീപിക്കും. ഇതിന്റെ പേരിൽ കേന്ദ്രത്തിന്റെ ഏത് നടപടിയും നേരിടാൻ തയ്യാറാണെന്നും മന്ത്രി പറഞ്ഞു.

കോർപ്പറേറ്റുകളുടെ താൽപര്യങ്ങൾക്കനുസരിച്ച് ഭരണഘടന പോലും ലംഘിച്ചുകൊണ്ട് അധികാരം കേന്ദ്രസർക്കാരിൽ മാത്രം കേന്ദ്രീകരിക്കുന്ന നടപടിയാണ് ഇതിലൂടെ നടപ്പിലാക്കുന്നതെന്നും മന്ത്രി വിഎസ് സുനിൽകുമാർ ആരോപിച്ചു.