കേന്ദ്രസർക്കാരിന്റെ സൗജന്യ പാചകവാതകവിതരണം ഒരു കോടി പേർക്ക് കൂടി
ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ സൗജന്യ പാചകവാതകവിതരണ പദ്ധതിയായ ‘ഉജ്ജ്വല’യുടെ പ്രയോജനം കൂടുതൽ പേരിലേക്ക് വ്യാപിപ്പിക്കുമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ. ഒരു കോടി പേർക്ക് കൂടി പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ബജറ്റവതരണവേളയിൽ മന്ത്രി വ്യക്തമാക്കി.
വാതകോപയോഗം അടിസ്ഥാനമാക്കിയുള്ള സമ്പദ്ഘടനയുടെ വികസനം ഉറപ്പു വരുത്താൻ കുഴലുകളിലൂടെയുള്ള വാതകവിതരണം ക്രമീകരിക്കുന്നതിനായുള്ള ട്രാൻസ്പോർട്ട് സിസ്റ്റം ഓപ്പറേറ്റർ (ടിഎസ്ഒ) നിലവിൽ വരുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു