കേന്ദ്ര ആരോഗ്യമന്ത്രി തിങ്കളാഴ്ച കേരളത്തിൽ എത്തും
കേരളത്തിലെ കൊവിഡ് വ്യാപനം വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രി ഉള്‍പ്പെടെയുള്ള സംഘം തിങ്കളാഴ്ച കേരളത്തിലെത്തും. കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ പ്രതിരോധന നടപടികള്‍ വിപുലീകരിക്കാനാണ് കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനം
ഈ മാസം 16, 17 തിയതികളിലായാണ് കേന്ദ്രമന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ സന്ദര്‍ശനം. രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ നാല്പത് ശതമാനം കേസുകളും കേരളത്തില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും സംസ്ഥാനത്ത് പത്ത് ശതമാനത്തില്‍ മുകളില്‍ തുടരുകയാണ്. ഈ സാഹചര്യത്തിലാണ് കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനം.