കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ സുപ്രീംകോടതി സ്‌റ്റേ ചെയ്‌തു.

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ സുപ്രീംകോടതി സ്‌റ്റേ ചെയ്‌തു. പല സംസ്ഥാനങ്ങള്‍ക്കും ബില്ലിനോട് എതിര്‍പ്പുണ്ടെന്നും തല്‍ക്കാലം നിയമഭേദഗതി നടപ്പാക്കേണ്ടെന്നും സുപ്രീംകോടതി ഉത്തരവിട്ടു. കര്‍ഷകരുടെ രക്തം കൈയില്‍ പുരളാന്‍ ആഗ്രഹിക്കുന്നില്ലെന്നും രക്തച്ചൊരിച്ചില്‍ ഒഴിവാക്കാന്‍ തങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്ന് സുപ്രീംകോടതി അറിയിച്ചു.

പല സംസ്ഥാനങ്ങള്‍ക്കും എതിര്‍പ്പുള‌ള ഈ നിയമഭേദഗതിയില്‍ എന്ത് കൂടിയാലോചനയാണ് നടന്നതെന്നും കോടതി കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച്‌ ചോദ്യമുന്നയിച്ചു. വിദഗ്ദ്ധ സമിതി രൂപീകരിച്ച്‌ നിയമഭേദഗതി ചര്‍ച്ച ചെയ്യണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

കേന്ദ്രസർക്കാരിന്റെ നടപടികളെ കോടതി രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. പ്രശ്നം പരിഹരിക്കുന്നതിന് കേന്ദ്രസർക്കാരിന് സാധിക്കുന്നില്ല എന്നു പറയേണ്ടിവരുന്നതിൽ ഖേദമുണ്ട്. ആവശ്യമായ കൂടിയാലോചനകൾ ഇല്ലാതെ നിയമം ഉണ്ടാക്കിയതാണ് ഇത്തരമൊരു സമരത്തിലേയ്ക്ക് നയിച്ചത്. അതുകൊണ്ട് സർക്കാർ പ്രശ്നം പരിഹരിച്ചേ മതിയാകൂ എന്നും കോടതി പറഞ്ഞു.