കേരളത്തിന്റെ വികസന നേട്ടങ്ങളും കേരള മാതൃകയും എണ്ണി പറഞ്ഞ് മുഖ്യമന്ത്രി

കേരളത്തിന്റെ വികസന നേട്ടങ്ങളും കേരള മാതൃകയും എണ്ണി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ വിജ്ഞാന സമ്പദ് വ്യവസ്ഥയിലേക്ക് ഉയർത്താനുള്ള നടപടികളാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്. ഡിജിറ്റൽ നയൻസ് പാർക്ക് ഈ കാര്യത്തിൽ വലിയ കുതിപ്പാകും. ശാസ്ത്ര സാങ്കേതിക ഹബാക്കി മാറ്റും.

രാജ്യത്തെ ആദ്യ ഡിജിറ്റൽ സയൻസ് പാർക്ക് സംസ്ഥാനത്തേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെയും ഡിജിറ്റൽ സാങ്കേതിക വിദ്യയുടെയും ഹബാണ്. 1500 കോടി രൂപ മുടക്കി 13.93 ഏക്കറിലാണ് ഡിജിറ്റൽ സയൻസ് പാർക്ക്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഗവേഷണ സ്ഥാപനങ്ങൾ സയൻസ് പാർക്കിന്റെ ഭാഗമാകും.

കേരളത്തിന് സന്തോഷമുള്ള ദിവസമാണ്. നാടിന്റെ വികസനത്തിന് ആക്കം കൂട്ടുന്ന പല പദ്ധതികളും ഇന്ന് പ്രഖ്യാപിക്കും. പ്രധാനമന്ത്രി കേരളത്തിൽ എത്തിയതിൽ വലിയ സന്തോഷമാണ്. കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെയും ഗവേഷണത്തിന്റെയും ഹബാക്കി മറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു.