കേരളത്തിലെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ഇന്റർനെറ്റ് ഉറപ്പാക്കുന്നതിനുള്ള കെ-ഫോൺ പദ്ധതി ഉടൻ പൂർത്തിയാകുമെന്ന് മന്ത്രി തോമസ് ഐസക്

തിരുവനന്തപുരം:കേരളത്തിലെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ഇന്റർനെറ്റ് ഉറപ്പാക്കുന്നതിനുള്ള കെ-ഫോൺ പദ്ധതി ഉടൻ പൂർത്തിയാകുമെന്ന് മന്ത്രി തോമസ് ഐസക് അറിയിച്ചു. ഇതിനായി നെറ്റ്വർക്ക് ഓപ്പറേറ്റിങ്ങ് സെന്റർ, 14 ജില്ലാ പോപ്പുകൾ (POP) അതുമായി ബന്ധപ്പെട്ട് 600 ഓഫീസുകൾ എന്നിവ ഫെബ്രുവരി മാസത്തോടെ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

കോവിഡ് പകർച്ച വ്യാധി ആഗോളതലത്തിൽ തൊഴിൽ ഘടനയിൽ ഇടർച്ച സംഭവിച്ചുവെന്നും’ ധനമന്ത്രി തോമസ് ഐസക്ക്. ഇത് തുറക്കുന്ന സാധ്യതയെ പ്രയോജനപ്പെടുത്താനാവും. കോവിഡ് തൊഴിൽ ഘടനയെ അടിമുടി പൊളിച്ചെഴുതി കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു. കേന്ദ്രീകൃതമായ ഐ.ടി. പാർക്കുകൾക്കൊപ്പം കുണ്ടറ, ചേർത്തല, കൊരട്ടി, കോഴിക്കോട് തുടങ്ങിയ ഇടങ്ങളിൽ ചെറുകിട പാർക്കുകൾ ആരംഭിക്കുകയുണ്ടായി.

കോവിഡ് കാലത്ത് വർക്ക് നിയർ സ്കീം പ്രകാരം റിസോർട്ടുകളും മറ്റും ഹോം സ്റ്റേഷനുകളാക്കുന്നതിൽ വിജയിച്ചു. ബ്ലോക്ക്, മുനിസിപ്പൽ തലത്തിൽ അയ്യായിരം സ്ക്വയർ ഫീറ്റ് എങ്കിലും കെട്ടിടം ഏർപ്പാടാക്കിയാൽ അവ വർക്ക് സ്റ്റേഷനുകളാക്കി രൂപാന്തരപ്പെടുത്താനുള്ള സ്കീം പ്രഖ്യാപിക്കുകയാണെന്നും ഇതിന് ഇരുപതു കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

വർക്ക് നിയർ ഹോമിനു പുറമേ വർക്ക് ഫ്രം ഹോമിൽ ജോലി ചെയ്യുന്നവർക്കു വേണ്ടിയുള്ള തൊഴിൽ സാധ്യത കൂടി ഉപയോഗിക്കാവുന്നതാണ്. കമ്പനികൾക്ക് കേന്ദ്രീകൃതവും വികേന്ദ്രീകൃതവും ആയ തരത്തിലേക്കുള്ള ജോലിക്കാരെ തിരഞ്ഞെടുക്കുന്നതിനുള്ള അവസരം ഒരുക്കും. സന്നദ്ധരായ പ്രൊഫഷണലുകളുടെയും പരിശീലനം സിദ്ധിച്ചവരുടെയും വിവരങ്ങൾ ഡിജിറ്റൽ പ്ലാറ്റ് ഫോം വഴി ലഭ്യമാക്കും. ഈ പ്ലാറ്റ് ഫോമിൽനിന്ന് കമ്പനികൾ ജോലിക്കെടുക്കുന്നവർക്ക് സർക്കാർ ഇപ്പറയുന്ന ആനുകൂല്യങ്ങൾ നൽകും.

ജോലിക്കാവശ്യമായ കമ്പ്യട്ടറും മറ്റും വാങ്ങാൻ എക്രോസ് ദ കൗണ്ടർ കെഎസ്എഫ്ഇ, കേരള ബാങ്ക് തുടങ്ങയിവ വായ്പ നൽകും
വർക്ക് സ്റ്റേഷൻ സൗകര്യം ആവശ്യമെങ്കിൽ സഹായ വാടകയ്ക്ക് നൽകും
പിഎഫിലെ തൊഴിലുടമയുടെ വിഹിതം സർക്കാർ അടയ്ക്കും.
ആരോഗ്യ ഇൻഷുറൻസ് ലഭ്യമാക്കും