ശനിയാഴ്ചമുതല്‍ 72 മണിക്കൂര്‍ തീവണ്ടി ഗതാഗത തടസ്സം; 50-ലധികം വണ്ടികള്‍ റദ്ദാക്കി

മുംബൈ: താനെ–ദിവ റെയിൽവേ സ്റ്റേഷനുകൾക്കിടെ പുതിയ രണ്ടു പാതകൾ നിർമിക്കുന്നതിന്റെ ഭാഗമായി മെഗാ ബ്ലോക്ക് ഏർപ്പെടുത്തുന്നതിനാൽ അഞ്ചാം തീയതി അർധരാത്രി മുതൽ ഏഴാം തീയതി അർധരാത്രി വരെ 72 മണിക്കൂര്‍ കേരളത്തിലേക്കുള്ളതടക്കം 117 മെയിൽ, എക്സ്പ്രസ്, പാസഞ്ചർ ട്രെയിനുകളും 350ൽ ഏറെ ലോക്കൽ ട്രെയിൻ സർവീസുകൾ റദ്ദാക്കും.

കേരളത്തിലേക്കുള്ള ട്രെയിനുകള്‍ ഉള്‍പ്പെടെ ശനി മുതല്‍ തിങ്കള്‍ വരെ 52 ദീര്‍ഘദൂര സര്‍വീസുകള്‍ റദ്ദാക്കി. എല്‍ടിടി-കൊച്ചുവേളി എക്‌സ്പ്രസ്, എല്‍ടിടി-എറണാകുളം തുരന്തോ എക്‌സ്പ്രസ് എന്നവയും റദ്ദാക്കിയിട്ടുണ്ട്. കൊങ്കണ്‍ പാതയില്‍ ഓടുന്ന പല ട്രെയിനുകളും പനവേലില്‍ യാത്ര അവസാനിപ്പിക്കും. ഈ ട്രെയിനുകള്‍ ഇവിടെനിന്നു തന്നെയാവും പുറപ്പെടുക.

കൊങ്കൺ മേഖലയിലേക്കുള്ള ഒട്ടേറെ ട്രെയിനുകളാണ് റദ്ദാക്കുന്നത്. നേരത്തെ യാത്ര ബുക്ക് ചെയ്തിരുന്നവർക്കും അത്യാവശ്യം യാത്ര ചെയ്യേണ്ടവർക്കും മെഗാബ്ലോക്ക് വലിയ ദുരിതം വിതയ്ക്കും. മെഗാബ്ലോക്കിനിടെ ചില ദീർഘദൂര ട്രെയിനുകൾ പൻവേൽ, പുണെ എന്നിവിടങ്ങളിൽ യാത്ര അവസാനിപ്പിക്കും.

ലോക്കൽ ട്രെയിൻ റദ്ദാക്കൽ മുംബൈ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും ഗതാഗതതടസ്സം ബാധിക്കാൻ സാധ്യതയുള്ള മേഖലകളിൽ ബസ് സർവീസ് ഏർപ്പെടുത്താൻ അതത് കോർപറേഷനുകളോട് അഭ്യർഥിച്ചതായി മധ്യറെയിൽവേ അറിയിച്ചു.

റദ്ദാക്കിയ കേരള ട്രെയിനുകൾ:

∙ അഞ്ചാം തീയതി പുറപ്പെടുന്ന കുർള–കൊച്ചുവേളി എക്സ്പ്രസ് (22113)

∙ ഏഴാം തീയതി പുറപ്പെടുന്ന കൊച്ചുവേളി–കുർള എക്സ്പ്രസ് (22114)

∙ ഇന്നലെത്തെയും ആറാം തീയതിയിലെയും എറണാകുളം–കുർള തുരന്തോ എക്സ്പ്രസ് (12224)

∙ അഞ്ച്, എട്ട് തീയതികളിലെ കുർള–എറണാകുളം തുരന്തോ എക്സ്പ്രസ് (12223)

പൻവേൽ വരെ

∙ ആറാം തീയതി പുറപ്പെടുന്ന കൊച്ചുവേളി–കുർള ഗരീബ്‌രഥ്

∙ തിരുവനന്തപുരത്തു നിന്നു കുർളയിലേക്ക് ഇന്ന്, നാളെ, അഞ്ച്, ആറ് തീയതികളിൽ പുറപ്പെടുന്ന നേത്രാവതി എക്സ്പ്രസ്

പൻവേലിൽ നിന്ന്”

“ഏഴാം തീയതി കൊച്ചുവേളിയിലേക്കുള്ള ഗരീബ്‌രഥ്

∙ അഞ്ച്, ആറ്, ഏഴ്, എട്ട് തീയതികളിൽ തിരുവനന്തപുരത്തേക്കുള്ള നേത്രാവതി എക്സ്പ്രസ്.

റദ്ദാക്കിയ മറ്റു പ്രധാന ട്രെയിനുകൾ

∙ മുംബൈ സിഎസ്എംടിയിൽ നിന്നു കർമലിയിലേക്കും തിരിച്ചുമുള്ള എക്സ്പ്രസ് (അഞ്ച്, ആറ് തീയതികൾ)

∙ മുംബൈ സിഎസ്എംടിയിൽ നിന്നു മഡ്ഗാവിലേക്കും തിരിച്ചുമുള്ള എക്സ്പ്രസ് (അഞ്ച്, ആറ്, ഏഴ് തീയതികൾ)

∙ കുർളയിൽ നിന്നു മഡ്ഗാവിലേക്ക് യഥാക്രമം അഞ്ച്, ഏഴ് തീയതികളിലുള്ള 11099, 11085 എന്നീ ട്രെയിനുകൾ

∙ മഡ്ഗാവിൽ നിന്നു കുർളയിലേക്ക് യഥാക്രമം ആറ്, എട്ട് തീയതികളിലുളള 11100, 11086 ട്രെയിനുകൾ

∙ മുംബൈ സിഎസ്എംടിയിൽ നിന്നു മംഗളൂരുവിലേക്കും തിരിച്ചുമുള്ള ട്രെയിനുകൾ – 12133, 12134 (നാല്, അഞ്ച്, ആറ്, ഏഴ് തീയതികൾ)

4,5,6 തിയതികളില്‍ പുറപ്പെടുന്ന തിരുവനന്തപുരംലോകമാന്യതിലക് നേത്രാവതി എക്‌സ്പ്രസ് പനവേലില്‍ യാത്ര അവസാനിപ്പിക്കും. 5,6,7,8 തിയതികളില്‍ തിരുവനന്തപുരത്തേക്കുള്ള നേത്രാവതി എക്‌സ്പ്രസ്, പനവേലില്‍ നിന്നു യാത്ര തുടങ്ങും. എറണാകുളം-ലോകമാന്യതിലക് തുരന്തോ എക്‌സ്പ്രസ് 6നും സര്‍വീസുണ്ടാകില്ല. ലോകമാന്യതിലക്-എറണാകുളം തുരന്തോ 5,8 തിയതികളില്‍ റദ്ദാക്കി. ലോകമാന്യതിലക്‌കൊച്ചുവേളി എക്‌സ്പ്രസ് 5ന് സര്‍വീസുണ്ടാകില്ല. കൊച്ചുവേളി-ലോകമാന്യതിലക് എക്‌സ്പ്രസ് 7നും റദ്ദാക്കി. 6നുള്ള കൊച്ചുവേളി-ലോകമാന്യതിലക് എക്‌സ്പ്രസും പനവേലില്‍ യാത്ര അവസാനിപ്പിക്കും. 7നുള്ള ലോകമാന്യതിലക്‌കൊച്ചുവേളി ട്രെയിന്‍ പനവേലില്‍ നിന്നു പുറപ്പെടും.