കേരളത്തിലേക്കുള്ള അതിര്‍ത്തികള്‍ കർണാടക അടച്ചു

കാസർകോട്: കേരളത്തിലേക്കുള്ള റോഡുകൾ അടച്ച് കർണാടക. കേരളത്തിലെ കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടി സംസ്ഥാന പാതയടക്കമുള്ള അതിർത്തി റോഡുകളാണ് കർണാടക അടച്ചത്. അതിർത്തി കടക്കുന്നതിന് കോവിഡ് പരിശോധന നിർബന്ധമാണെന്നാണ് കർണാടകയുടെ നിലപാട്. ദേശീയ പാതയിലെ തലപ്പാടി ഉൾപ്പെടെയുള്ള നാല് ഇടങ്ങളിൽ അതിർത്തി കടക്കുന്നവർക്ക് ആർടി-പിസിആർ പരിശോധന നിർബന്ധമാക്കി.

ദക്ഷിണ കന്നടയോട് ചേർന്നുള്ള അതിർത്തികളിലെ 17 പാതകളിലും നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്. ഇതിൽ 13 ഇടത്തും പാത അടച്ചിട്ടുണ്ട്. തലപ്പാടി ഉൾപ്പെടെയുള്ള നാല് പാതകളിൽ കർശന നിയന്ത്രണമാണ്.