കേരളത്തിൽ ആദ്യമായി ഡേറ്റാ സയൻസിൽ പി.ജി ഡിപ്ലോമയ്ക്ക് അവസരം

കണ്ണൂർ സർവകലാശാല ഐടി പഠനവകുപ്പിൽ ഡേറ്റാ സയൻസിൽ ബിരുദാനന്തര ബിരുദ ഡിപ്ലോമ (പി.ജി ഡിപ്ലോമ ഇൻ ഡാറ്റ സയൻസ് ആൻഡ് അനലറ്റിക്സ്) കോഴ്സിന് 2021-22 വർഷത്തെക്ക് ഇപ്പോൾ അപേക്ഷിക്കാം. വ്യവസായിക മേഖലയിലും വിവര സാങ്കേതിക മേഖലകളിലും തൊഴിൽ അവസരങ്ങൾ തുറന്ന് നൽകുന്ന ഈ കോഴ്സ് തുടങ്ങുന്ന കേരളത്തിലെ ആദ്യ സർവകലാശാലയാണ് കണ്ണൂർ സർവകലാശാല.

ഡേറ്റാ സയൻസ് മേഖലയിലെ ഏറ്റവും പുതിയ വിവരങ്ങൾ ഉൾപ്പെടുത്തികൊണ്ടുള്ള സിലബസ് തന്നെയാണ് കോഴ്സിൻറെ പ്രധാന ആകർഷണം. മെച്ചപ്പെട്ട പരശീലനം വിദ്യാർത്ഥികൾക്ക് നൽകുന്നതിനായി വിവധ വ്യവസായ സ്ഥാപനങ്ങളുമായി സഹകരിച്ചുകൊണ്ടാണ് കോഴ്സ് തുടങ്ങുന്നത്.

അക്കാദമിക പരിശീലനത്തോടൊപ്പം പ്രവർത്തനമേഖലയെ മുന്നിൽ കണ്ടുകൊണ്ട് വിദഗ്ധ പരിശീലനം നൽകാൻ ഒരുകൂട്ടം അധ്യാപകരും തയ്യാറായിക്കഴിഞ്ഞു. മെച്ചപ്പെട്ട ലാബ് സൌകര്യം, മിതമായ ഫീസ്, അത്യാധുനീക സജ്ജീകരണങ്ങളോട് കൂടിയ ലബോറട്ടറി, കരിയർ ഗൈഡൻസ് എന്നിവയും കണ്ണൂർ സർവകലാശാല പുതിയ കോഴ്സ് പഠിക്കുന്നതിലൂടെ കുട്ടികൾക്ക് നൽകുന്നു.

അപേക്ഷയുടെ വിശദാംശങ്ങൾ (www.kannuruniversity.ac.in) എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അവസാന തീയതി- മെയ് 28, 2021.