കേരളത്തിൽ നിന്നുള്ള സന്ദർശകർക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കർണാടക
ബെംഗളൂരു: കോവിഡ് ഒമിക്രോൺ വകഭേദത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ നിന്നുള്ള സന്ദർശകർക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കർണാടക. 72 മണിക്കൂറിനുള്ളിൽ പരിശോധന നടത്തിയതിന്റെ സർട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്.
കോവിഡ് വാക്സിനേഷന് പുറമേയാണ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൂടി നിർബന്ധമാക്കിയത്. മഹാരാഷ്ട്രയിൽ നിന്നുള്ള സന്ദർശകർക്കും ഇത് നിർബന്ധമാണ്.
കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ കേരളത്തിൽ നിന്നെത്തിയ വിദ്യാർഥികൾ ആർടിപിസിആർ പരിശോധന നിർബന്ധമായും നടത്തണമെന്നും സർക്കാർ നിർദേശമുണ്ട്.