കേരളമുള്‍പ്പെടെ നാല് സംസ്ഥാനങ്ങളിൽ വാക്‌സിന്‍ കുത്തിവെപ്പില്‍ വലിയ തോതില്‍ കുറവ്

കേരളമുള്‍പ്പെടെ നാല് സംസ്ഥാനങ്ങളിലാണ് വാക്‌സിന്‍ കുത്തിവെപ്പില്‍ വലിയ തോതില്‍ കുറവ് .കേരളത്തിലും തമിഴ്‌നാട്ടിലുമാണ് ഏറ്റവും കുറവ് രേഖപ്പെപെടുത്തിയത്. ഈ രണ്ട് സംസ്ഥാനങ്ങളിലും 25 ശതമാനത്തില്‍ താഴെയാണ് വാക്‌സിന്‍ കുത്തിവെപ്പ് നടക്കുന്നത്. പഞ്ചാബും ചത്തീസ്ഗഡുമാണ് കത്തിവെപ്പ് കുറഞ്ഞ മറ്റു സംസ്ഥാനങ്ങള്‍.

കേന്ദ്രസര്‍ക്കാര്‍ വാക്‌സിനേഷന്‍ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ വീഡിയോ കോണ്‍ഫറന്‍സില്‍ ഇത് സംബന്ധിച്ചുള്ള അതൃപ്തി സംസ്ഥാനത്തെ അറിയിച്ചു. നാല് സംസ്ഥാനങ്ങളോടും വാക്‌സിനുമായി ബന്ധപ്പെട്ട് ജനങ്ങളില്‍ വിശ്വാസ്യത ഉണ്ടാക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ചയാണ് രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണം തുടങ്ങിയത്.