കേരളാവിഷന്റെ ടിവി ഉപഭോതാക്കൾക്കെല്ലാം സൗജന്യമായി ഇന്റെർനെറ്റ് കണക്ഷൻ നൽകും

കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കണ്ണൂർ മേഖലാ സമ്മേളനം കേരളാവിഷൻ എംഡി പിപി സുരേഷ് കുമാർ ഉദ്ഘാടനം ചെയ്യ്തു സംസരിച്ചു.
കേരളത്തിൽ നിലവിൽ കേരളാവിഷന് 30 ലക്ഷം ഡിജിറ്റൽ ടെലിവിഷൻ ഉപഭോക്ത്താക്കളുണ്ട്. ഈ ഉപഭോക്‌താക്കൾക്ക് സൗജന്യമായി ഇന്റെർനെറ്റ് കണക്ഷൻനൽകും. 3999/- രൂപയ്ക്ക് ആറ് മാസം സൗജന്യമായി 100Mbps വേഗതയിലുള്ള പ്ലാനും ഇതുവഴി ഉപയോഗിക്കാനാകും

കണ്ണൂർ ജില്ലയിലെ 107 പട്ടികജാതി പട്ടിക വർഗ്ഗ കോളനികളിൽ ജില്ലാപഞ്ചായത്ത് സഹകരണത്തോടെ സൗജന്യഇന്റെർനെറ്റ് കണക്ഷൻ നൽകിയ കണ്ണൂർ ജില്ലയിലെ കേബിൾ ടിവി ഓപ്പറേറ്റർമാരുടെ പ്രവർത്തനം അഭിനന്ദാർഹമാണ്.

മേഖലാ പ്രസിഡണ്ട് വിനയകുമാർ അദ്ധ്യക്ഷത വഹിച്ചു.
മേഖലാ ജോ സെക്രട്ടറി റിയാസ് സ്വാഗതം പറഞ്ഞു.
പി പി മുകുന്ദൻ മേഖലാ റിപ്പോർട്ടും, ജില്ലാ സെക്രട്ടറി പി ശശികുമാർ ജില്ലാ റിപ്പോർട്ടും അവതരിപ്പിച്ചു.

ജില്ലാ പ്രസിഡണ്ട് വി ജയകൃഷ്ണൻ , സംസ്ഥാനസെക്രട്ടറി സജീവ് കുമാർ, ജില്ലാ ട്രഷറർ രജീഷ് എം ആർ , കണ്ണൂർ വിഷൻ എംഡി പ്രീജേഷ് അച്ചാണ്ടി, കേരളാവിഷൻ ഡയരക്ടർ അനിൽമംഗലത്ത്, സംസ്ഥാന കമ്മറ്റി അംഗങ്ങളായ ദിനേശൻ എൻ കെ, സുരേന്ദ്രൻ സി, ജില്ലാ ഭാരവാഹികളായ AV ശശികുമാർ,സണ്ണി സെബാസ്റ്റൈൻ തുടങ്ങിയവർ സംസാരിച്ചു.

ചടങ്ങിൽ SSLC, + 2 വിൽ ഉയർന്ന മാർക്ക് വാങ്ങിയ ഓപ്പറേറ്റർമാരുടെ മക്കളെ ആദരിക്കും.