കേരളാ ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയും മുംബൈ സിറ്റി എഫ്‌സിയും തമ്മിലുള്ള മത്സരം മാറ്റിവച്ചു

വാസ്‌കോ: ഐഎസ്‌എല്ലില്‍ ഇന്ന് നടത്താനിരുന്ന കേരളാ ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയും മുംബൈ സിറ്റി എഫ്‌സിയും തമ്മിലുള്ള മത്സരം മാറ്റിവച്ചു.തിലക് മൈതാന്‍ സ്റ്റേഡിയത്തിലായിരുന്നു മത്സരം നിശ്ചയിച്ചിരുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

കേരളാ ബ്ലാസ്റ്റേഴ്സ് നിരയില്‍ കളത്തിലിറക്കാന്‍ താരങ്ങളെ തികയില്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് മത്സരം മാറ്റിവയ്ക്കുന്നതെന്ന് ഐഎസ്‌എല്‍ അധികൃതര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഐഎസ്‌എലിലെ മെഡിക്കല്‍ ടീമുമായി നടത്തിയ ചര്‍ച്ച പ്രകാരമാണ് മത്സരം മാറ്റിയതെന്നാണ് അറിയിപ്പ്. ഇന്നലെ നടക്കേണ്ടിയിരുന്ന എടികെ മോഹന്‍ ബഗാന്‍ – ബെംഗളൂരു എഫ്‌സി മത്സരവും കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവച്ചിരുന്നു