കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൽ അഡ്മിനിസ്‌ട്രേറ്റീവ് അംഗത്തിന്റെ ഒഴിവ്
സംസ്ഥാന സർക്കാർ ജീവനക്കാരുടെ സർവീസ് പ്രശ്‌നങ്ങൾ സംബന്ധിച്ച കേസുകൾ കൈകാര്യം ചെയ്യുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിൽ അഡ്മിനിസ്‌ട്രേറ്റീവ് അംഗത്തിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത, അപേക്ഷാഫോമിന്റെ മാതൃക ഉൾപ്പെടെ വിവരങ്ങൾ www.gad.kerala.gov.in, www.prd.kerala.gov.in, www.highcourtofkerala.nic.in, www.keralaadministrativetribunal.gov.in എന്നീ വെബ്‌സൈറ്റുകളിൽ ലഭിക്കും. അപേക്ഷയോടൊപ്പം വകുപ്പ് മേധാവി നൽകിയ സ്വഭാവ സർട്ടിഫിക്കറ്റും നൽകുക. കേന്ദ്ര/ സംസ്ഥാന സർവീസിലുള്ള ഉദ്യോഗസ്ഥർ കേഡർ കൺട്രോളിംഗ് അതോറിറ്റി മുഖേന അപേക്ഷിക്കണം.
അപേക്ഷ ഏപ്രിൽ 26ന് വൈകിട്ട് 5 വരെ സ്വീകരിക്കും. അഡീഷണൽ ചീഫ് സെക്രട്ടറി, പൊതുഭരണ വകുപ്പ്, ഗവൺമെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം- 695 001 എന്ന വിലാസത്തിലാണ് അപേക്ഷ അയയ്ക്കേണ്ടത്. കവറിന്റെ പുറത്ത് ‘Application for the post of Administrative Member in Kerala Administrative Tribunal’ എന്ന് എഴുതിയിരിക്കണം.