കേരള എഞ്ചിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ മേയ് 17ന്; ഓപ്ഷന്‍ രജിസ്‌ട്രേഷന് ഫീസ് ഈടാക്കും.

എഞ്ചിനീയറിങ്, ഫാര്‍മസി പ്രവേശനത്തിനുള്ള ഈ വര്‍ഷത്തെ കേരള എന്‍ട്രന്‍സ് പരീക്ഷ മേയ് 17-ന് നടക്കും.

നിലവിലുള്ള രീതിയില്‍ ഫിസിക്‌സ് -കെമിസ്ട്രി, മാത്‌സ് എന്നിങ്ങനെ രണ്ട് പേപ്പറുകള്‍ ആയാണ് പരീക്ഷ. രാവിലെയും ഉച്ചയ്ക്കു ശേഷവുമായാണ് രണ്ടര മണിക്കൂര്‍ വീതം ദൈര്‍ഘ്യമുള്ള പരീക്ഷ നടക്കുക.

ഈ വര്‍ഷം മുതല്‍ സംസ്ഥാന എഞ്ചിനീയറിങ്, മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്കുശേഷം റാങ്ക് പട്ടികയിലുള്ളവര്‍ക്ക് ഓപ്ഷന്‍ രജിസ്‌ട്രേഷന് ഫീസ് ഈടാക്കും. കോഴ്‌സ് ഫീസിന് അനുസൃതമായി ആയിരിക്കും ഓപ്ഷന്‍ രജിസ്‌ട്രേഷന് ഫീസീടാക്കുന്നത്. നിലവില്‍ മെഡിക്കല്‍ പ്രവേശനത്തിനുള്ള അഖിലേന്ത്യാ ക്വാട്ടയില്‍ ഓപ്ഷന്‍ രജിസ്‌ട്രേഷന് ഫീസ് ഈടാക്കുന്നുണ്ട്. പ്രവേശനം ലഭിക്കാത്തവര്‍ക്ക് ഫീസ് തിരികെ നല്‍കും. അതേസമയം അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവര്‍ക്ക് ഫീസ് മടക്കിനല്‍കില്ല.