കേരള കോണ്‍ഗ്രസ് വനിതാ വിഭാഗം കണ്ണൂർ ജില്ലാ സെക്രട്ടറി ഷൈനി ബ്രിട്ടോ രാജിവെച്ചു
കേരള കോണ്‍ഗ്രസ് വനിതാ വിഭാഗം കണ്ണൂർ ജില്ലാ സെക്രട്ടറിയും മുൻ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായിരുന്ന ഷൈനി ബ്രിട്ടോ രാജിവെച്ചു. കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിൻ്റെ നിലപാടുകളോടുള്ള അതൃപ്തിയാണ് രാജിക്ക്കാരണം.
കേരള കോണ്‍ഗ്രസ് വനിതാ വിഭാഗം കണ്ണൂർ ജില്ലാ സെക്രട്ടറി ഷൈനി ബിട്ടോ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും രാജിവെച്ചു.
മുൻ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്നു.
പാര്‍ട്ടിയുടെ സമീപകാലത്തുള്ള നിലപാടുകളില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി അംഗത്വം രാജിവയ്ക്കുന്നതായി അറിയിച്ചത്.
പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് കൊളക്കാട് ഡിവിഷനില്‍ നിന്നാണ് ഷൈനി ബ്രിട്ടോ കഴിഞ്ഞ തവണ മത്സരിച്ച വിജയിച്ചത്.
രാജിക്കാര്യം കേരള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.ടി ജോസിനെ അറിയിച്ചിരുന്നതായും ഷൈനി ബ്രിട്ടോ പറഞ്ഞു. നിലവില്‍ മറ്റൊരു പാര്‍ട്ടിയിലേക്ക് പോകാന്‍ നിശ്ചയിച്ചിട്ടില്ലെന്നും അധികം വൈകാതെ തന്നെ നിലപാട് വ്യക്തമാക്കുമെന്നും ഷൈനി ബ്രിട്ടോ അറിയിച്ചു.