കേരള കോൺഗ്രസ് എമ്മിന്റെ രണ്ടില ചിഹ്നം മരവിപ്പിച്ചു
തിരുവനന്തപുരം: കേരള കോൺഗ്രസ് എമ്മിന്റെ ചിഹ്നമായ രണ്ടില ചിഹ്നം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ മരവിപ്പിച്ചു. ചിഹ്നം മരവിപ്പിച്ചുകൊണ്ട് സംസ്ഥാന ഇലക്ഷൻ കമ്മിഷണർ വി.ഭാസ്കരൻ ഉത്തരവ് പുറപ്പെടുവിച്ചു.
കേരള കോൺഗ്രസ് എമ്മിലെ പി.ജെ.ജോസഫ് വിഭാഗവും ജോസ്.കെ.മാണി വിഭാഗവും രണ്ടില ചിഹ്നത്തിനായി അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ഇതേ തുടർന്നാണ് ചിഹ്നം മരവിപ്പിച്ചത്.