കേരള ജൂനിയര്‍ ക്രിക്കറ്റ് ടീം മുന്‍ താരം വാഹനാപകടത്തില്‍ മരിച്ചു

തിരുവനന്തപുരം:കേരള ജൂനിയര്‍ ക്രിക്കറ്റ് ടീം മുന്‍ താരം വാഹനാപകടത്തില്‍ മരിച്ചു. നരുവാമൂട് വെള്ളാപ്പള്ളി ദീപത്തില്‍ ബി ദീപന്‍രാജ് (31) ആണ് മരിച്ചു.ബൈക്കപകടത്തില്‍ ഗുരുതര പരുക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

തിങ്കളാഴ്ച രാത്രി 11.30ന് വഴുതക്കാട് ശ്രീമൂലം ക്ലബ്ബിനു സമീപമായിരുന്നു അപകടമുണ്ടായത്. വലംകയ്യന്‍ ബാറ്ററും മീഡിയം പേസറുമായിരുന്നു ദീപന്‍രാജ്. അണ്ടര്‍ 15, 17 വിഭാഗങ്ങളില്‍ കേരളത്തിനായി ദേശീയ ചാംപ്യന്‍ഷിപ്പുകളില്‍ കളിച്ചിട്ടുണ്ട്. 2007-08 സീസണില്‍ കേരള ജൂനിയര്‍ ടീമില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമായി. അണ്ടര്‍ 17 ടീമിലെ മികച്ച ഓള്‍റൗണ്ടറായിരുന്നു.