കേരള ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ കൊവിഡ് സ്ഥിരീകരിച്ചു

കേരള ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ കൊവിഡ് സ്ഥിരീകരിച്ചു. ടീം ഒഫീഷ്യലുകളിൽ ഒരാളിനാണ് കൊവിഡ് പോസിറ്റീവായത്. താരങ്ങളും മറ്റുള്ളവരുമൊക്കെ നെഗറ്റീവാണെങ്കിലും ക്യാമ്പിൽ കൊവിഡ് ബാധ റിപ്പോർട്ട് ചെയ്തതിനാൽ ബ്ലാസ്റ്റേഴ്സ് ഐസൊലേഷനിൽ കഴിയേണ്ടിവരും. നാളെ മുംബൈക്കെതിരെ നടക്കുന്ന നിർണായക മത്സരത്തിനു മുന്നോടിയായി വീണ്ടും കൊവിഡ് ടെസ്റ്റ് നടത്തും. ഇതിലെ പോസിറ്റീവ് കേസുകളുടെ അടിസ്ഥാനത്തിലാവും ബ്ലാസ്റ്റേഴ്സിൻ്റെ സീസണിലെ ഭാവി.