കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ഉളിയിൽ യൂണിറ്റ് സമ്മേളനം നടന്നു

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ഉളിയിൽ യൂണിറ്റ് സമ്മേളനം 27-11 – 2022 ഞായറാഴ്ച 10 മണിക്ക് ഉളിയിൽ ടൗണിൽ വെച്ചു നടന്നു. സംഘടനയുടെ സംസ്ഥാന കമ്മിറ്റി അംഗം ശ്രീ. VP . മൊയ്തു ഉത്ഘാടനം ചെയ്ത യൂണിറ്റ് സമ്മേളനത്തിൽ ഏരിയ കമ്മിറ്റി സെക്രട്ടറി ശ്രീ. ഒ.വിജേഷ്, ഏരിയ കമ്മിറ്റി അംഗങ്ങളായ ജനാർദ്ദനൻ നന്മ, ഷംസുദ്ധീൻ തറാൽ, ഷിനു പി എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി KT ടോമി സ്വാഗതവും പ്രസിഡണ്ട് പി. പവനൻ അദ്ധ്യക്ഷ പ്രസംഗവും ട്രഷറർ നിഷാദ് നക്ഷത്ര നന്ദിയും പറഞ്ഞു.
ഈ യൂണിറ്റ് സമ്മേളനത്തിൽ രണ്ട് പ്രമേയങ്ങളും അവതരിപ്പിക്കുകയുണ്ടായി. ള്ളിയിൽ സ്കൂൾ പരിസരത്ത് KSTP റോഡ്, ഡ്രൈനേജ് നിർമ്മാണത്തിലെ അപാകത മൂലം മഴ വെള്ളം കെട്ടി നിൽക്കുന്നതിനാൽ സ്കൂൾ വിദ്യാർത്ഥികൾക്കും ഒട്ടേറേ കച്ചവട സ്ഥാപനങ്ങൾക്കും വഴി യാത്രക്കാർക്കും വാഹനങ്ങൾക്കും ഉണ്ടാകുന്ന വലിയ ബുദ്ധിമുട്ട് പരിഹരിക്കുവാൻ സംഘടന ശക്തമായി ഇടപെട്ട് പരിഹാരം കാണണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
ഉളിയിൽ ടൗണിൽ KSTP. റോഡ് നിർമ്മാണത്തിന്റെ ഭാഗമായി നിർമ്മിക്കുകയും പിന്നീട് പൊളിച്ചു മാറ്റുകയും ചെയ്ത ബസ്സ് കാത്തിരിപ്പ് കേന്ദ്രം ഉടൻ പുനർ നിർമിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വ്യാപാരി വ്യവസായി സമിതി ഉളിയിൽ യൂണിറ്റ് സമ്മേളനത്തിൽ പ്രമേയം അവതരിപ്പിക്കുകയുണ്ടായി.
ഭാരവാഹികൾ -പി പവനൻ (പ്രസിഡന്റ് )കെ ടി ടോമി (സെക്രട്ടറി )നിഷാദ് നക്ഷത്ര (ട്രഷറർ )