കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ നാല് പൊലീസുകാർക്ക് കുത്തേറ്റു.

തിരുവനന്തപുരം കല്ലമ്പലത്ത് പൊലീസുകാർക്ക് കുത്തേറ്റു. ലഹരിമരുന്ന് കേസിലെ പ്രതിയെ പിടികൂടുന്നതിനിടെയാണ് പ്രതി പൊലീസുകാരെ ആക്രമിച്ചത്. നാല് പൊലീസുകാർക്ക് കുത്തേറ്റു. കല്ലമ്പലം പൊലീസ് സ്റ്റേഷനിലെ വിനോദ്, ചന്ദു, ശ്രീജിത്ത്, ജയൻ എന്നിവർക്കാണ് കുത്തേറ്റത്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണെണ്. പ്രതി അനസിനെ പൊലീസ് പിടികൂടി.

പരുക്കേറ്റ പൊലീസുകാരിൽ ഒരാൾക്ക് നട്ടെല്ലിനും കഴുത്തിലും പരുക്കേറ്റു. ഇവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും മറ്റ് രണ്ട് പേരെ പാരിപ്പള്ളിയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.