കൈകാൽ കഴുകാനിറങ്ങിയ രണ്ട് കുട്ടികളെ കാണാതായി

തൃശ്ശൂർ: ആറാട്ടുപുഴ മന്ദാരക്കടവിൽ കൈകാൽ കഴുകാനിറങ്ങിയ രണ്ട് കുട്ടികളെ കാണാതായി. ​ഗൗതം (14), ഷിജിൻ (15) എന്നിവരെയാണ് കാണാതായത്. ഉച്ചയ്ക്ക് ഒന്നരയോട് കൂടിയായിരുന്നു സംഭവം.

സമീപത്തുള്ള ​ഗ്രൗണ്ടിൽ ഫുട്ബോൾ കളി കഴിഞ്ഞ് കൈകാൽ കഴുകാൻ വേണ്ടി മന്ദാരക്കടവിൽ എത്തിയതാണ് കുട്ടികൾ. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ പുഴയിലെ ജലനിരപ്പ് ഉയർന്നിരുന്നു. നാട്ടുകാരടക്കമുള്ളവർ കുട്ടികൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്