കൈനകരി ജയേഷ് വധക്കേസില്‍ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം

ആലപ്പുഴ കൈനകരി ജയേഷ് വധക്കേസില്‍ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം. കേസിലെ രണ്ടാം പ്രതി സാജന്‍, മൂന്നാംപ്രതി നന്ദു, ജനീഷ് എന്നിവര്‍ക്കാണ് ജീവപര്യന്തവും ഒരുലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചത്. കേസിലെ ഒന്‍പത്, പത്ത് പ്രതികളായ സന്തോഷ്, കുഞ്ഞുമോന്‍ എന്നിവര്‍ക്ക് രണ്ട് വര്‍ഷം തടവും അരലക്ഷം രൂപ വീതം പിഴയുമാണ് ശിക്ഷ. ഒന്നാംപ്രതി പുന്നമട അഭിലാഷ് കഴിഞ്ഞ ഏപ്രിലില്‍ കൊല്ലപ്പെട്ടിരുന്നു.

2014 മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം. മുന്‍വൈരാഗ്യത്തിന്റെ പേരില്‍ ഗൂണ്ടാ സംഘം കൈനകരിയിലെ ജയേഷിന്റെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു