കൈയൊടിഞ്ഞതിനെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച മൂന്നരവയസുകാരി മരിച്ചു.

മലപ്പുറം: കട്ടിലില്‍ നിന്ന് വീണ് കൈയൊടിഞ്ഞതിനെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച മൂന്നരവയസുകാരി മരിച്ചു. അണ്ണശ്ശേരി കുട്ടമ്മാക്കല്‍ സ്വദേശി താഴത്തെ പീടിയക്കല്‍ ഖലീല്‍ ഇബ്രാഹിമിന്റെയും ഭാര്യ തൃപ്രങ്ങോട് ആനപ്പടിയിലെ ഉമ്മുഹബീബയുടെയും മകള്‍ മിസ്‌റ ഫാത്തിമയാണ് മരിച്ചത്.

ഇന്നലെ വൈകിട്ടാണ് കുട്ടിയെ ആലത്തിയൂരിലെ ഇമ്പിച്ചിബാവ ആശുപത്രിയിലെത്തിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. കൈക്ക് ബാന്റെജിട്ടെങ്കിലും കുട്ടി വേദന കൊണ്ട് കരഞ്ഞപ്പോള്‍ മയക്കാനുള്ള മരുന്ന് കൊടുത്ത് മാറ്റി ബാന്റെജിടാമെന്ന് ഡോക്ടര്‍ പറഞ്ഞു.

അനസ്‌തേഷ്യ നല്‍കിയപ്പോള്‍ ഡോസ് കൂടിപ്പോയതാണ് മരണകാരണം എന്നാണ് ബന്ധുക്കളുടെ ആരോപണം. കുഞ്ഞിന്റെ മരണത്തിന് ഉത്തരവാദിയായ ആശുപത്രി ജീവനക്കാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ആശുപത്രിയും, ചമ്രവട്ടം തിരൂര്‍ റോഡും ഉപരോധിച്ചു.