കൈവശക്കാരന് പട്ടയം പദ്ധതി: അപേക്ഷ ക്ഷണിച്ചു


റവന്യൂ ഭൂമി കൈവശം വെച്ച് അനുഭവിച്ചുവരുന്ന കൈവശക്കാരന് ഭൂമിയുടെ ഉടമസ്ഥാവകാശം നല്‍കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ പട്ടയം നല്‍കുന്നു. 2000 നു മുമ്പ് റവന്യൂ ഭൂമി കൈവശപ്പെടുത്തി കൃഷി ചെയ്‌തോ വീട് വെച്ചോ ഉപജീവനം നടത്തുന്ന ആളുകള്‍ക്ക് ഉടസ്ഥാവകാശം നല്‍കുന്ന കൈവശക്കാരന് പട്ടയം പദ്ധതിയിലേക്ക് അപേക്ഷിക്കാം.

അപേക്ഷകള്‍ നേരിട്ടോ അടുത്തുള്ള അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയോ റവന്യൂ വകുപ്പ് മന്ത്രിയുടെ ഔദ്യോഗിക പോര്‍ട്ടലായ റവന്യൂ മിത്രം പോര്‍ട്ടല്‍ http://www.mtram.revenue.kerala.gov.in വഴിയോ സമര്‍പ്പിക്കാവുന്നതാണ്. സ്വന്തമായി ഇന്റര്‍നെറ്റ് സൗകര്യമില്ലാത്ത ബി പി എല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കും അക്ഷയകേന്ദ്രങ്ങള്‍ വഴി സൗജന്യമായും മറ്റ് വിഭാഗക്കാര്‍ക്ക് ഒരു അപേക്ഷക്ക് 30 രൂപ നിരക്കിലും അക്ഷയ കേന്ദ്രങ്ങള്‍ വഴി അപേക്ഷിക്കാം. കൈവശം തെളിയിക്കുന്ന രേഖകളായ റേഷന്‍ കാര്‍ഡ്, ഇലക്ഷന്‍ ഐ ഡി കാര്‍ഡ്, ആധാര്‍കാര്‍ഡ്, വൈദ്യുതി ബില്ല്, വാട്ടര്‍ അതോറിറ്റി ബില്ല് തുടങ്ങിയവ മാത്രമേ അപേക്ഷയോടൊപ്പം സൈറ്റില്‍ അപ്‌ലോഡ് ചെയ്യേണ്ടതുള്ളൂ.

അപേക്ഷകള്‍ നവംബര്‍ 15 വരെ സ്വീകരിക്കും. റവന്യൂ ഭൂമി അല്ലാത്ത മറ്റ് ഭൂമികളും മേല്‍പറഞ്ഞ ആവശ്യങ്ങള്‍ക്കല്ലാതെ ഭൂമി കൈവശം വെച്ചുവരുന്നവരുടെയും അപേക്ഷ പരിഗണിക്കുന്നതല്ല. കേരള ഭൂമി പതിവ് നിയമം/ചട്ടം എന്നിവയിലെ വ്യവസ്ഥകള്‍ക്ക് വിധേയമായിട്ടായിരിക്കും പട്ടയം നല്‍കുക. ഫോണ്‍: 0497 2700645.

Leave a Reply

Your email address will not be published. Required fields are marked *