കൊക്കമുള്ള് ഉപതെരഞ്ഞെടുപ്പ്; ഏഴിന് പ്രാദേശിക അവധി

എരുവേശ്ശി ഗ്രാമപഞ്ചായത്ത് കൊക്കമുള്ള് (വാര്‍ഡ് 14) വാര്‍ഡില്‍ ഡിസംബര്‍ ഏഴിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഡിസംബര്‍ ഏഴിന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. വാര്‍ഡ് പരിധിയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചത്. പോളിങ്ങ് സ്‌റ്റേഷനായി പ്രവര്‍ത്തിക്കുന്ന കുടിയാന്മല ഫാത്തിമ യു പി സ്‌കൂളിന് ഡിസംബര്‍ ആറ് ഉച്ചക്ക് ശേഷവും ഡിസംബര്‍ ഏഴിനും അവധിയായിരിക്കും.