കൊച്ചിയിൽ കെ.എസ്.ആർ.ടി.സി ബസ് മരത്തിലിടിച്ച് ഡ്രൈവർമരിച്ചു

കൊച്ചി :പാലാരിവട്ടം ചക്കരപ്പറമ്പിൽ കെ.എസ്.ആർ.ടി.സി ബസ് മരത്തിലിടിച്ച് ഡ്രൈവർ മരിച്ചു. 25 പേർക്ക് പരിക്കേറ്റു.’പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്.

അപകടത്തിൽ ബസ്സിന്റെ മുൻഭാഗം പൂർണമായും തകർന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.

ഇടിയുടെ ആഘാതത്തിൽ മരം കടപുഴകി. മരം മുറിച്ചുമാറ്റിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്.