മുൻമന്ത്രി ഇബ്രാഹിംകുഞ്ഞ് അറസ്റ്റിലെന്ന് സൂചന.

കൊച്ചി: മുൻമന്ത്രി ഇബ്രാഹിംകുഞ്ഞ് അറസ്റ്റിലെന്ന് സൂചന. പാലാരിവട്ടം പാലം അഴിമതി കേസിലാണ് അറസ്റ്റ്.

വിജിലന്‍സ് സംഘം ഇബ്രാഹിംകുഞ്ഞിന്റെ വീട്ടിലെത്തിയിരുന്നു. ഇബ്രാഹിംകുഞ്ഞ് വീട്ടിലില്ലെന്നും ആശുപത്രിയില്‍ ചികിത്സയിലാണെന്നുമാണ് അദ്ദേഹത്തിന്റെ ഭാര്യ വിജിലന്‍സ് സംഘത്തെ അറിയിച്ചത്. പാലം പൊളിച്ച ശേഷമുളള അവസ്ഥ വിജിലന്‍സ് ചോദിച്ചറിഞ്ഞിട്ടുണ്ട്. പാലം പൊളിച്ച സാങ്കേതിക വിദഗ്ദ്ധരോടും വിവരങ്ങള്‍ തേടി.

തിരുവനന്തപുരത്തുനിന്ന് പത്തംഗ വിജിലൻസ് സംഘം രണ്ട് വാഹനങ്ങളിലായി ആണ് എത്തിയത്.