കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് 1957.05 കോടി

ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് 11.5 കി.മി നിർമ്മാണത്തിന് 1957.05 കോടിയാണ് ബജറ്റിൽ നീക്കിവച്ചത്. ചെന്നൈ മെട്രോ രണ്ടാം ഘട്ടത്തിന് 118.9 കി.മിറ്റർ നിർമ്മാണത്തിന് 63,246 കോടിയും ബെംഗളൂരു മെട്രോ രണ്ടാം ഘട്ടത്തിൽ 58.19 കി.മി നിർമ്മാണത്തിനായി 14,788 കോടിയും നീക്കിവച്ചു.

നാഗ്പൂർ, നാസിക് മെട്രോ വികസനത്തിന് യഥാക്രമം 5979 കോടിയും 2097 കോടിയുമാണ് ബജറ്റ് വിഹിതം. പുതിയ പദ്ധതികളായ മെട്രോ ലൈറ്റ്, മെട്രോ നിയോ നടപ്പാക്കുന്നതിലൂടെ കൂടുതൽ സ്ഥലങ്ങളിൽ മെട്രോ പദ്ധതികൾ വരും. റെയിൽവെക്കായി ബജറ്റിൽ ആകെ നീക്കിവച്ചത് 1,10,055 കോടി രൂപയാണ്.