കൊടുവള്ളി നഗരസഭയിൽ സ്വതന്ത്ര സ്ഥാനാർഥി കാരാട്ട് ഫൈസൽ വിജയിച്ചു.

കോഴിക്കോട്: കൊടുവള്ളി നഗരസഭയിൽ സ്വതന്ത്ര സ്ഥാനാർഥി കാരാട്ട് ഫൈസൽ വിജയിച്ചു. 15-ാം ഡിവിഷൻ ചുണ്ടപ്പുറം വാർഡിലാണ് ഫൈസൽ വിജയിച്ചത്.

സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് ചോദ്യംചെയ്തതിനെ തുടർന്ന് ഫൈസലിന് എൽഡിഎഫ് സ്ഥാനാർഥിത്വം നിഷേധിച്ചിരുന്നു. തുടർന്ന് ഫൈസൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുകയായിരുന്നു