കൊടുവള്ളി മേൽപാലം ശിലാസ്ഥാപന വേദിക്കരികെ ഭിക്ഷാടന സമരവും

തലശ്ശേരി:കൊടുവള്ളി റെയിൽവെ മേൽപാലത്തിൻ്റെ ശിലാസ്ഥാപനചടങ്ങ് സംഘടിപ്പിച്ച വേദിക്കരികെ ഭിക്ഷാടന സമരവും.

ഒരു സംഘം പ്രീ പ്രൈമറി ജീവനക്കാരാണ് സിററി സെൻ്റർ കവാടത്തിൽ ഞങ്ങളെ കണ്ടില്ലെന്ന് നടിക്കരുതേ എന്ന് അപേക്ഷിച്ച് പ്ലക്കാർഡുകൾ പിടിച്ച് ഭിക്ഷാടന സമരം സംഘടിപ്പിച്ചത് . പി.പി.ടി.എച്ച്.ഒ.സംസ്ഥാന സിക്രട്ടറി വി.വിജയ ഷോമ ,ജില്ലാ പ്രസിഡണ്ട് എൻ.അജിത, തുടങ്ങിയവരുടെ നേതൃത്വത്തിൽ 50 ഓളം വനിതാ ജീവനക്കാരാണ് സമരം ചെയ്തത്.

പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കുക, തുല്യ ജോലിക്ക് തുല്യവേതനം തരിക, പ്രീ പ്രൈമറിയെ സ്കൂളിൻ്റെ ഭാഗമായി അംഗീകരിക്കുക, തുടങ്ങിയതായിരുന്നു ആവശ്യങ്ങൾ . തലശ്ശേരി സി.ഐ.സനൽകുമാറിൻ്റെ നേതൃത്വത്തിൽ ശക്തമായ പോലിസ് സമരക്കാരുടെ ചുററിലും അണിനിരന്നിരുന്നു.