കൊട്ടിയൂർ ചുങ്കക്കുന്ന് വൈക്കോലുമായി പോവുകയായിരുന്ന വാഹനം കത്തിനശിച്ചു

കൊട്ടിയൂർ ചുങ്കക്കുന്ന് പൊട്ടൻതോടിൽ വൈക്കോലുമായി പോവുകയായിരുന്ന വാഹനം കത്തിനശിച്ചു. കൊട്ടിയൂർ സ്വദേശി ഞാവള്ളിക്കുന്നേൽ റെജിയുടെ വാഹനത്തിനാണ് തീപിടിച്ചത്.

പേരാവൂർ അഗ്നിശമനസേനയുടെ രണ്ട് യൂണിറ്റുകളെത്തിയാണ് തീയണച്ചത്.
അഗ്നിശമനസേന എത്തുന്നതിനുമുമ്പേ നാട്ടുകാർ തീയണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നുവെങ്കിലും തീ നിയന്ത്രവിധേയമാക്കാൻ സാധിച്ചിരുന്നില്ല.
വാഹനം പൂർണ്ണമായും കത്തിനശിച്ചു.