കൊട്ടിയൂർ പഞ്ചായത്തിൽ നാളെ ബിജെപി ഹർത്താൽ

കണ്ണൂർ: കൊട്ടിയൂർ പഞ്ചായത്തിൽ നാളെ ബിജെപി ഹർത്താൽ. രാവിലെ ആറു മണി മുതൽ വൈകിട്ടു ആറു വരെയാണ് ഹർത്താൽ.

ഗർഭിണി അടക്കം ബിജെപിയുടെ നിരവധി പ്രവർത്തകർക്ക് നേരെയും പഞ്ചായത്ത്‌ കമ്മിറ്റി ഓഫീസിനും നേരെ ഉണ്ടായ സിപിഎമ്മുകാരുടെ അക്രമത്തിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. അവശ്യ സേവനങ്ങളെ ഹർത്താലിൽ നിന്ന് ഒഴിവാക്കി.