കൊട്ടിയൂർ വൈശാഖ മഹോത്സവം മെയ് പത്തിന് തുടങ്ങും

കൊട്ടിയൂർ മഹാദേവ ക്ഷേത്രത്തിലെ വൈശാഖ മഹോത്സവത്തിന് മെയ് പത്തിന് തുടക്കമാവും. ഒരു മാസം നീളുന്ന കൊട്ടിയൂർ ഉത്സവത്തിലെ പ്രധാന ചടങ്ങുകൾ: മെയ് 10 നീരെഴുന്നള്ളത്ത്, മെയ് 15 നെയ്യാട്ടം, മെയ് 16 ഭണ്ഡാരം എഴുന്നള്ളത്ത്, മെയ് 21 തിരുവോണം ആരാധന, ഇളനീർവെപ്പ്, മെയ് 22 അഷ്ടമി ആരാധന, ഇളനീരാട്ടം, മെയ് 26 രേവതി ആരാധന, മെയ് 31 രോഹിണി ആരാധന, ജൂൺ രണ്ട് തിരുവാതിര ചതുശ്ശതം, ജൂൺ മൂന്ന് പുണർതം ചതുശ്ശതം, ജൂൺ അഞ്ച് ആയില്യം ചതുശ്ശതം, ജൂൺ ആറ് മകം കലം വരവ്, ജൂൺ ഒമ്പത് അത്തം ചതുശ്ശതം, വാളാട്ടം, ജൂൺ 10 തൃക്കലശാട്ടം.