കൊല്ലപ്പെട്ട അഞ്ച് വയസുകാരി ലൈംഗിക പീഡനവും നേരിട്ടു
പത്തനംതിട്ട.കുമ്പഴയിൽ രണ്ടാനച്ഛൻ കൊലപ്പെടുത്തിയ അഞ്ചു വയസ്സുകാരി ലൈഗിക പീഡനത്തിനും ഇരയായെന്ന് വ്യക്തമായി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് ഞെട്ടിപ്പിക്കുന്ന വിവരമുള്ളത്. കുഞ്ഞിന്റെ ശരീരത്തിൽ അയാൾ കത്തികൊണ്ട് വരഞ്ഞും സ്പൂൺവച്ച് കുത്തിയും 60-ഓളം മുറിവുകളുണ്ടാക്കിയിട്ടുണ്ട്. ഇതിൽ ചിലത് ആഴത്തിലുള്ളതാണ്.
മരണ കാരണം നെഞ്ചിനേറ്റ ക്ഷതമാണെന്ന് കോട്ടയം മെഡിക്കൽ കോളേജിൽ നടന്ന പോസ്റ്റ്മോർട്ടത്തിന്റെ പ്രാഥമിക റിപ്പോർട്ടിലുണ്ട്. ലൈംഗിക പീഢനം എത്രനാളായി നടക്കുന്നു എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ കൂടുതൽ ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട് കിട്ടിയശേഷമേ വ്യക്തമാകൂവെന്ന് പോലീസ് പറഞ്ഞു.