കൊല്ലപ്പെട്ട അബ്ദുള്‍ റഹ്മാന്‍ ഔഫിന്റെ വീട് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍ സന്ദര്‍ശിച്ചു.
കാസര്‍കോട്: കല്ലൂരാവിയില്‍ കൊല്ലപ്പെട്ട അബ്ദുള്‍ റഹ്മാന്‍ ഔഫിന്റെ വീട് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍ സന്ദര്‍ശിച്ചു.
മുനവ്വറലി തങ്ങള്‍ക്കൊപ്പം എത്തിയ ലീഗ് നേതാക്കളെ പ്രതിഷേധവുമായെത്തിയ നാട്ടുകാര്‍ തടഞ്ഞു. തങ്ങളെയല്ലാതെ മറ്റാരെയും വീട്ടിലേക്ക് കയറ്റിവിടില്ലെന്നായിരുന്നു പ്രതിഷേധക്കാര്‍ അറിയിച്ചത്. തുടര്‍ന്ന് കാറില്‍ നിന്നിറങ്ങി അല്‍പ്പദൂരം നടന്നാണ് മുനവ്വറലി തങ്ങള്‍ ഔഫിന്റെ വീട് സന്ദര്‍ശിക്കാനെത്തിയത്.
പ്രതികൾ മുസ്ലിം ലീഗിൽപ്പെട്ടവർ ആണെന്ന് തെളിയിക്കപ്പെട്ടാൽ അവർ ഒരിക്കലും പാർട്ടിയിൽ ഉണ്ടാവില്ല. ഇരകളുടെ വേദന അറിയുന്നവരാണ് ലീഗ്. കുടുംബത്തിന്റെ വേദന തങ്ങളുടേതുകൂടിയാണ്.” സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നതിനാണ് വീട് സന്ദർശിച്ചതെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു.
യൂത്ത് ലീഗ് പ്രവര്‍ത്തകരാണ് അബ്ദുല്‍ റഹ് മാന്‍ ഔഫിന്റെ കൊലക്ക് പിന്നിലെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. .