കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ മെയ് 2 , 3 തീയ്യതികളില്‍ ഭക്തര്‍ക്ക് നിയന്ത്രണം

കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ മെയ് 2 , 3 തിയ്യതികളില്‍ ഭക്തര്‍ക്ക് നിയന്ത്രണം. ഏപ്രില്‍ 30 മുതല്‍ മെയ് 11 വരെ ക്ഷേത്രത്തില്‍ അഷ്ടബന്ധ ബ്രഹ്മകലശ ഉത്സവം നടക്കുന്നത് സംബന്ധിച്ച്‌ മെയ് 2 ,3 തിയ്യതികളിൽക്ഷേത്രം അടക്കും.

പ്രത്യേകിച്ചും സ്കൂള്‍ അവധിക്കാലമായതിനാല്‍ നിരവധി മലയാളി ഭക്തരാണ് ക്ഷേത്രത്തിലേക്ക് എത്തുന്നത് . മെയ് നാല് മുതൽ സാധാരണ പോലെ ദർശനം ഉണ്ടായിരിക്കും.