കൊവിഡിനെ തുടര്‍ന്ന് വരുമാന നഷ്ടം അനുഭവിക്കുന്ന മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രജീവനക്കാര്‍ക്ക് ധനസഹായ വിതരണം 20 ന്
കൊവിഡിനെ തുടര്‍ന്ന് വരുമാന നഷ്ടം അനുഭവിക്കുന്ന മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനായി സര്‍ക്കാര്‍ അനുവദിച്ച അധിക ധനസഹായത്തുകയില്‍ നിന്ന് തലശ്ശേരി ഡിവിഷനുള്ള 1.95 കോടി രൂപയുടെ വിതരണം ജനുവരി 20 ന് രാവിലെ 11 മണിക്ക് തലശ്ശേരി തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ നടക്കും. മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗം എ പ്രദീപന്‍ ഉദ്ഘാടനം ചെയ്യും.