കൊവിഡിന് ശേഷം തീയേറ്ററുകളിലെത്തുന്ന ആദ്യ മലയാള ചിത്രമായി ജയസൂര്യയുടെ “വെള്ളം “

കൊവിഡിന് ശേഷം തീയേറ്ററുകളിലെത്തുന്ന ആദ്യ മലയാള ചിത്രമായി ജയസൂര്യയുടെ വെള്ളം. ജി.പ്രജേഷ് സെന്നാണ് സംവിധാനം. ക്യാപ്റ്റന് ശേഷം ഇരുവരും ഒന്നിച്ച ചിത്രമാണ് വെള്ളം

കണ്ണൂരിലെ ഒരു കുടിയന്റെ കഥ പറയുന്ന ചിത്രം മികച്ച ഒരു ഫാമിലി എന്റർടെയ്നറായിരിക്കുമെന്ന് സംവിധായകൻ പ്രജേഷ് സെൻ പറഞ്ഞു. തന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയെന്നാണ് ജയസൂര്യ ചിത്രത്തെ വിശേഷിപ്പിച്ചത്. സംയുക്തമേനോൻ, സ്നേഹ പാലിയേരി എന്നിവരാണ് നായികമാർ.

ഫ്രണ്ട്ലി പ്രൊഡക്ഷൻസിന് വേണ്ടി ജോസ്കുട്ടി മഠത്തിൽ, യദുകൃഷ്ണ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവർ ചേർന്നാണ് വെള്ളം നിർമിച്ചിരിക്കുന്നത്. ബാബു അന്നൂർ, ബൈജു, നിർമൽ പാലാഴി, ജോണി ആന്റണി, ഇടവേള ബാബു, പ്രിയങ്ക, തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നു.