കൊവിഡ്; കവയത്രി സുഗതകുമാരിയുടെ നില ഗുരുതരമായി തുടരുന്നു

തിരുവനന്തപുരം: കോവിഡ് ബാധിച്ചതിനെ തുടർന്ന് കവയിത്രി സുഗതകുമാരിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോവിഡ് സ്ഥിരീകരിച്ച സുഗതകുമാരിക്ക്​ ബ്രോങ്കോ ന്യുമോണിയയെ തുടർന്നുള്ള ശ്വാസതടസ്സമാണ് പ്രധാന പ്രശ്നം. മെഡിക്കൽ കോളജിൽ വിദഗ്ധ ഡോക്ടർമാരുടെ സംഘം പരിശോധിക്കുകയും തീവ്രപരിചരണത്തിലേക്ക്​ മാറ്റുകയും ചെയ്തു.

നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷർമദ് അറിയിച്ചു.