കൊവിഡ് നഷ്ടപരിഹാരത്തിന് നടപടി തുടങ്ങിയെന്ന് ആരോഗ്യമന്ത്രി

കൊവിഡ് നഷ്ടപരിഹാരത്തിന് നടപടി തുടങ്ങിയെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. പട്ടികയിൽ ഉൾപ്പെടുത്താത്തവർക്ക് ഓൺലൈനായി അപേക്ഷിക്കാമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. അർഹതയുള്ള എല്ലാവര്ക്കും ആനുകൂല്യം ഉറപ്പാക്കുമെന്നും ഇക്കാര്യത്തിൽ 30 ദിവസത്തിനകം തീരുമാനം ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

ഡേറ്റ ശേഖരണം സത്യസന്ധവും സുതാര്യവുമാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. കൂടാതെ സിറോ സർവേ പഠനത്തിന്റെ സമഗ്ര റിപ്പോർട്ട് ഇന്ന് തയാറാകുമെന്നും വീണ ജോർജ് കൂട്ടിച്ചേർത്തു.